കാമുകി ഇല്ലാത്ത സമയം നോക്കി മറ്റൊരു യുവതിയെ വീട്ടിൽ വിളിച്ചുവരുത്തുന്നത് പതിവാക്കി; കാമുകന്റെ അവിഹിതം കണ്ടെത്താൻ യുവതിയെ സഹായിച്ചത് അലക്സാ
ആമസോണിന്റെ അലക്സാ ആപ്പിലൂടെ തന്റെ കാമുകന്റെ അവിഹിതം പിടികൂടി യുവതി. അലക്സയിലുള്ള റെക്കോർഡിംഗ് സംവിധാനമാണ് കാമുകന്റെ കള്ളത്തരം പിടികൂടാൻ ജെസിക്ക എന്ന യുവതിയെ സഹായിച്ചത്.ജെസിക്കയും കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. എന്നാൽ ഇതിനിടെ കാമുകൻ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ജെസിക്ക വീട്ടിൽ ഇല്ലാത്തപ്പോൾ യുവാവ് അവരെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നത് പതിവായി. എന്നാൽ ഇവർ പറയുന്ന കമാൻഡുകളെല്ലാം അലക്സ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഇരുവരും അറിയുന്നുണ്ടായിരുന്നില്ല. ഇതിനിടെ ജെസിക്ക അലക്സയുടെ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് അതിൽ തന്റെയും കാമുകന്റെയും അല്ലാത്ത ശബ്ദത്തിന്റെ കമാൻഡുകൾ കണ്ടെത്തിയത്. സംശയം തോന്നി ഓരോ റെക്കോർഡുകളും പരിശോധിച്ചപ്പോഴാണ് ജെസിക്കയ്ക്ക് കാമുകന്റെ ചതി മനസിലായത്.കാമുകനെ കാണാനെത്തിയ യുവതി അലക്സയോട് മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെടുന്ന റെക്കോർഡിംഗുകളാണ് ജെസിക്ക കണ്ടെത്തിയത്. ഈ റെക്കോർഡിംഗുകൾ ഇവർ ടിക്ടോക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്ര് ചെയ്തു. നിമിഷങ്ങൾകൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്. കാമുകന്റ ചതി പിടികൂടാൻ സഹായിച്ച അലക്സയ്ക്ക് നന്ദി എന്നാണ് നിരവധിപേർ പോസ്റ്റിന് താഴെ കമന്റിട്ടത്. കാമുകന്മാരുടെ കള്ളത്തരം പിടികൂടാൻ എല്ലാ കാമുകിമാർക്കും ഇത് പ്രയോജനപ്പെടുത്താമെന്ന രീതിയിലുള്ള രസകരമായ കമന്റുകളും പോസ്റ്റിൽ പലരും കുറിച്ചു.