കാര്യമറിയാതെ ആദ്യമായി കാണുന്നവർക്ക് കൗതുകം, പക്ഷേ കുമാരപുരം പഞ്ചായത്തുകാർ ഭയന്ന് ഇതുവഴി വരാറില്ല
ഹരിപ്പാട്: കുമാരപുരം പഞ്ചായത്ത് 15-ാം വാർഡിൽ താമല്ലാക്കൽ- കൈതപ്പറമ്പ് റോഡിനു സമീപം വാസവാലയം വീട്ടുമുറ്റത്ത് റോഡരകിലെ ആഞ്ഞിലി മരത്തിലുള്ള പുലിക്കടന്നൽ കൂട് നാടിനു ഭീഷണിയായി.ഒന്നര മാസം മുമ്പ് വാർഡ് മെമ്പർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധി സ്കൂൾ കുട്ടികളും മറ്റു കാൽനട യാത്രക്കാരും വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡാണിത്. അപകടകാരികളാണ് പുലിക്കടന്നലുകൾ. വനം വകുപ്പിലും ഫയർ ഫോഴ്സിലും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ദിവസങ്ങൾ കഴിയും തോറും കൂടിന്റെ വലിപ്പവും കടന്നലുകളുടെ എണ്ണവും കൂടി വരികയാണ്.puli-kadannalകൈക്കുഞ്ഞുങ്ങൾ അടക്കമുള്ള ഇരുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. ചിലർ കടന്നലുകളുടെ ആക്രമണം നേരിട്ടതിനാൽ ഇതുവഴിയുള്ള യാത്രതന്നെ ഒഴിവാക്കി. ആദ്യമായി കാണുന്നവർക്ക് കൂട് കൗതുകം ഉണ്ടാക്കുമെങ്കിലും ഭീതിയിലാണ് പ്രദേശവാസികൾ.