കാഞ്ഞങ്ങാട്: അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാരുടെ ജീവന് ഭീക്ഷണി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍.കോട്ടച്ചേരി കുന്നുമ്മലില്‍ നിന്ന് എലൈറ്റ് ഹോട്ടലിന് സമീപം കെ.എസ്.ടി.പി.റോഡില്‍ ചെന്ന് ചേരുന്ന റോഡിലാണ് അനധികൃത പാര്‍ക്കിംഗ് വഴിയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. കുന്നുമ്മല്‍ റോഡിന് വടക്കുവശത്തെ കടകളിലെത്തുന്ന വാഹനങ്ങളാണ് റോഡരികില്‍ പാര്‍ക്കുചെയ്യുന്നത്.കഴിഞ്ഞ ദിവസം ഇതേ റോഡിലാണ് വയോധികയെ ബുള്ളറ്റ് തട്ടിതെറിപ്പിച്ചത്.ഇവര്‍ മംഗളൂരൂ ആശുപത്രിയില്‍ ചികിത്സയിലാണ്.നിരനിരയായി ഇടുങ്ങിയ റോഡരികില്‍ വാഹനങ്ങള്‍ നിര് ത്തിയിട്ടതിനാല് മോട്ടോര്‍സൈക്കിള്‍ യാത്രികന് നിര്‍ത്തിയിട്ട വാഹനം മറികടന്ന് വന്ന വയോധികയെ ശ്രദ്ധിക്കാതിരുന്നതാണ് ഇന്നലത്തെ അപകടകാരണം.ട്രാഫിക്ക് സര് ക്കിളില്‍ തിരക്ക് കൂടുമ്പോള്‍ ഇരുചക്രവാഹനങ്ങളും ഈ റോഡുവഴിയാണ് പ്രധാനറോഡിലേക്കെത്തുന്നത്.റോഡരികിലെ പാര്‍ക്കിംഗ് ഈ സമയങ്ങളില്‍ ഇവിടെയും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.പോലീസോ നഗരസഭാധികൃതരോ ഈ ഭാഗങ്ങളില്‍ ശ്രദ്ധിക്കാത്തതിനാല്‍ കടയുടമകളും നിയമലംഘനം തുടരുകയാണ്.അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായിരംഗത്തെത്തിയിട്ടുണ്ട്.