15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു
തിരുവനന്തപുരം: വീട്ടില്‍ വന്ന പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചാന്നാങ്കര ഗ്യാസ് ഗോഡൗണിനു സമീപം എ.എ. ഭവനില്‍ അനില്‍കുമാര്‍(55) ആണ് പിടിയിലായത്.
ഓണസമയത്ത് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരികള്‍ അധ്യാപകരെയും അവര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഠിനംകുളം എസ്.എച്ച്.ഒ. സജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തു.