പോക്സോ കേസില്‍ അറസ്റ്റില്‍; പിടിയിലായത് രണ്ടുവര്‍ഷം മുമ്പും സമാനകേസുകളില്‍ പ്രതിയായ യുവാവ്
ഓയൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ കിഴക്കേക്കര കൊല്ലംകോണില്വീട്ടില് അഖിലാ(23)ണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലേക്കു കടന്ന ഇയാള്‍ കഴിഞ്ഞദിവസം നാട്ടിലെത്തിയതറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടുവര്‍ഷംമുമ്പും സമാനമായ കേസുകളില്‍ അഖില്‍ പ്രതിയായിരുന്നു. പൂയപ്പള്ളി എസ്.എച്ച്.ഒ. എസ്.ടി.ബിജുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. അഭിലാഷ്, എ.എസ്.ഐ.മാരായ രാജേഷ്, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.