ലോക സമ്പന്നരിൽ രണ്ടാമൻ; ഗൗതം അദാനിയുടെ അധികമാർക്കും അറിയാത്ത വിലപിടിപ്പുള്ള സമ്പാദ്യങ്ങൾ ഇവയാണ്
ലൂയി വിറ്റണിന്റെ അർനോൾട്ടിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ സമ്പന്നനെന്ന സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ഗൗതം അദാനി. വിമാനത്താവളങ്ങൾ മുതൽ തുറമുഖങ്ങൾ വരെ സ്വന്തമായുള്ള അദാനി വൈദ്യുതി ഉൽപ്പാദനം മുതൽ വിതരണം വരെയുള്ള ബിസിനസുകൾ നടത്തുന്നു. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ എന്നിവയുൾപ്പെടെ നിരവധി കമ്പനികളാണ് അദാനിക്കുള്ളത്.ഇന്ത്യയിലെ സമ്പന്നന്മാരിൽ മുൻനിരയിൽ നിൽക്കുന്ന രണ്ടുപേരാണ് ഗൗതം അദാനിയും മുകേഷ് അംബാനിയും. മുകേഷ് അംബാനിയുടെ ആഡംബര വീടായ ആന്റിലിയയെ പറ്റിയും അദ്ദേഹത്തിന്റെ ആഡംബര ജീവിതത്തെ പറ്റിയും നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും. എന്നാൽ ഗൗതം അദാനിയുടെ ആഡംബര ജീവിതത്തെ പറ്റി പലർക്കും അറിവുണ്ടാകില്ല. അദാനിയുടെ അത്യാഡംബര ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.വീട്ഗൗതം അദാനിയുടെ സ്വത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ഡൽഹിയിലെ അദ്ദേഹത്തിന്റെ ബംഗ്ലാവ്. 3.4 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കൊട്ടാരസമാനമായ ഈ വീട് 2020ലാണ് 400 കോടി രൂപ മുടക്കി അദാനി സ്വന്തമാക്കിയത്. ഇതിന് പുറമെ ഗുരുഗ്രാമിലും അഹമ്മദാബാദിലും അദ്ദേഹത്തിന് വീടുകളുണ്ട്. കൂടുതൽ സമയവും അദ്ദേഹം താമസിക്കാറുള്ളത് അഹമ്മദാബാദിലെ വീട്ടിലാണ്.homeജെറ്റുകലും ഹെലികോപ്ടറുകളുംബൊംബാർഡിയർ, ബീച്ച്ക്രാഫ്റ്റ്, ഹോക്കർ തുടങ്ങിയ തന്റെ സ്വകാര്യ ജെറ്റുകളിലാണ് അദാനി പ്രധാനമായും യാത്ര ചെയ്യുന്നത്. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ഏറ്റവും വിലകുറഞ്ഞ സ്വകാര്യ ജെറ്റിന് ഇന്ത്യയിൽ ഏകദേശം 15.2 കോടി രൂപയാണ് വില. മൂന്ന് ആഡംബര ജെറ്റ് വിമാനങ്ങൾക്ക് പുറമെ, മൂന്ന് ഹെലികോപ്ടറുകളും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. അഗസ്റ്റ വെസ്റ്റ്ലാൻഡ് AW139 ഹെലികോപ്ടറാണ് അദാനി പ്രധാനമായും യാത്രകൾക്ക് ഉപയോഗിക്കാറുള്ളത്. ഇരട്ട എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഈ ഹെലികോപ്ടറിൽ 15 പേർക്ക് യാത്രചെയ്യാനാവും.കാറുകൾജെറ്റുകൾക്കും ഹെലികോപ്ടറുകൾക്കും പുറമെ നിരവധി അത്യാഡംബര കാറുകളും അദാനിയുടേതായുണ്ട്. 3.5 കോടി രൂപ വിലവരുന്ന റെഡ് ഫെരാരി, 1-3 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു 7 എന്നിവയാണ് അദാനിയുടെ എറ്റവും പ്രിയപ്പെട്ട കാറുകൾ.