കുഴിമന്തി നിരോധിക്കണമെന്ന് വി കെ ശ്രീരാമൻ, പിന്തുണച്ച് പ്രമുഖർ, ബ്രാഹ്മണ ബോധമെന്ന് വിമർശനം
മലയാളികൾ അടുത്തിടെയായി ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നാണ് കുഴിമന്തി. വ്യത്യസ്തമായ പാചകരീതിയും സ്വാദും ഇതിനെ മിക്കവാറും ഭക്ഷണപ്രിയരുടെയും പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ കുഴിമന്തിയെച്ചാല്ലി സമൂഹമാദ്ധ്യമങ്ങിൽ ഒരു പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കണമെന്ന നടന്റെ കുറിപ്പാണ് പോരിന് വഴിവച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.പറയരുത്കേൾക്കരുത്കാണരുത്കുഴി മന്തിപോസ്റ്റിനെച്ചൊല്ലി ചർച്ചകൾ കനത്തതോടെ വി കെ ശ്രീരാമന് പിന്തുണയുമായി ഇടത് ചിന്തകൻ സുനിൽ പി ഇളയിടം രംഗത്തെത്തി. നടന്റെ കുറിപ്പിന് ഇമോജിയിലൂടെയാണ് സുനിൽ പി ഇളയിടം പിന്തുണ അറിയിച്ചത്. ഇത് വിമർശനങ്ങൾ ഉയർത്തിയതോടെ അദ്ദേഹവും വിശദീകരണം അറിയിച്ചിരിക്കുകയാണ്.കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരിച്ചത്. ഈ പ്രതികരണങ്ങളെല്ലാം വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചിരിക്കുകയാണ്.ഇത്തരം പ്രതികരണങ്ങൾ തികഞ്ഞ ബ്രാഹ്മണ ബോധമാണ് വെളിവാക്കുന്നതെന്ന തരത്തിലെ വിമർശനങ്ങളാണ് ഉയരുന്നത്. കുഴിമന്തി നമുക്കും മലയാളഭാഷക്കും ഒക്കെ പ്രശ്നമാണ് എന്നുതോന്നുന്നതിൽ സവർണ്ണ പ്രത്യയശാസ്ത്രത്തോടുള്ള ഉപാധിരഹിതമായ വിധേയത്വംകൊണ്ട് മാത്രമാണെന്നും പ്രതികരണം ഉയർന്നു.