തിരുവനന്തപുരത്ത് അയൽവാസി പെട്രോളൊഴിച്ച് പൊളളിച്ച ദമ്പതികളിൽ ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം: അയൽവാസിയുടെ ആക്രമണത്തിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ പനപ്പാംകുന്നിലാണ് സംഭവം. വിമുക്തഭടനായ ശശി അയൽവാസികളായ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ഇവരിൽ പളളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ്(60) ചികിത്സയിലിരിക്കെ പാരിപ്പളളി മെഡിക്കൽ കോളേജിൽ മരണമടഞ്ഞു. ഭാര്യ വിമലകുമാരി(55) തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രഭാകര കുറുപ്പും ശശിയുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ തർക്കം മൂർച്ഛിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്ര് നടത്തിവരികയായിരുന്നു മരിച്ച പ്രഭാകര കുറുപ്പ്. ഇവരുടെ വീട്ടിൽ പെട്രോളുമായെത്തിയ ശശി പെട്രോൾ പ്രഭാകര കുറുപ്പിന്റെയും വിമലകുമാരിയുടെയും ദേഹത്തൊഴിച്ച് തീകൊളുത്തിയെന്നാണ് പ്രദേശവാസികൾ അറിയിച്ചത്.