വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; 36 രൂപ വരെ കുറയും
ന്യുഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറിച്ചു. 19 കിലോയുടെ സിലിണ്ടറിന് 36 രൂപ വരെയാണ് കുറയുന്നത്. 25.50 രൂപയാണ് ഡല്‍ഹിയില്‍ കുറയുന്നത്. ഇതോടെ ഇവിടെ വില 1885 ല്‍ നിന്ന് 1859.50 രൂപയാകും.
കൊല്‍ക്കത്തയില്‍ 19 കിലോ സിലിണ്ടറിന്റെ വില 36.50 രൂപ കുറഞ്ഞ് 1995.50 രൂപയില്‍ നിന്ന് 1959 രൂപയാകും, മുംബൈ 1811.50 രൂപയാണ് വില. നേരത്തെ 1844 രൂപയായിരുന്നു. ചെന്നൈയില്‍ സിലിണ്ടര്‍ വില 2045-ല്‍ നിന്ന് 2009.50 രൂപയാകും. സെപ്റ്റംബര്‍ ഒന്നാം തീയതിയും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലണ്ടിറിന്റെ വില കുറച്ചെങ്കിലും ഗാര്‍ഹിക സിലണ്ടറുകളുടെ വിലയ്ക്ക് മാറ്റമില്ല.