ആലുവയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി, വാഹനങ്ങൾ തകർന്നു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്
കൊച്ചി : ആലുവ കമ്പനിപ്പടിയിൽ യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരിക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ പൂർണമായും തകർന്നു.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒമിനി വാനിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക് പരിക്കേറ്റു. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസ്സാര പരിക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടു കാവിലും വാഹനാപകടം നടന്നിരുന്നു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.