നടിയും മോഡലുമായ ആകാംക്ഷ മോഹന്‍ മരിച്ച നിലയില്‍
മുംബൈ: യുവനടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിയാണ യമുന നഗര്‍ സ്വദേശിയാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നാണ് കുറിപ്പിലുള്ളത്.
ബുധനാഴ്ചയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. അന്ന് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച മുറിവൃത്തിയാക്കാന്‍ എത്തിയര്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ല. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാംക്ഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.