കൊച്ചിയിൽ വിദ്യാർത്ഥി ഫ്ളാറ്റിൽ നിന്ന് വീണുമരിച്ചു
കൊച്ചി: തേവരയിൽ വിദ്യാർത്ഥി ഫ്ളാറ്റിൽ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. നേവി ഉദ്യോഗസ്ഥനായ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്.ഫ്ളാറ്റിലെ മുകളിലെ നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു.മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.