സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ്; വിദേശത്ത് നിന്ന് കാസർകോട് എത്തിയ 37 കാരന് രോഗബാധ
കാസര്‍കോട്: മങ്കി പോക്സ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച യുഎഇയില്‍ നിന്ന് വന്ന 37കാരനെയാണ് ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചയാളുടെ നില തൃപ്തികരമാണ്.
അതേസമയം, മങ്കിപോക്സ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.