സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക് 2023 മാർച്ചിൽ
പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ പതിനേഴാമത് ഉറൂസ് മുബാറക് മാർച്ച്ര രണ്ട് മുതൽ അഞ്ച് വരെ നടത്താൻ വൈസ് പ്രസിഡൻറ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കമ്മറ്റി യോഗം തീരുമാനിച്ചു.
ഏഴ് മാസം നീണ്ട് നിൽക്കുന്ന കർമ പദ്ധതികകളുടെ ഭാഗമായി
വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങും.
പുതിയ ക്യാമ്പസുകളും കോഴ്സുകളും ആരംഭിക്കും.
ഇതു സംബന്ധമായി ചേർന്ന മുഹിമ്മാത്ത് പ്രവർത്തക സമിതിയോഗം ജനറൽ സെക്രട്ടറി ബി .എസ് അബുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു.
സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ സ്വാഗതം പറഞ്ഞു . ജനറൽ മാനേജർ ഉമർ സഖാഫി കർണൂർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പള്ളങ്കോട് അബ്ദുൽ കാദിർ മദനി ,സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾചൂരി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, ഹാജി അമീറലി ചൂരി,സി.എൻ അബ്ദുൽ കാദിർ മാസ്റ്റർ ,എം അന്തുഞ്ഞി മൊഗർ സുലൈമാൻ കരിവെള്ളൂർ,സി.എച് പട്ല ,പി.ബി ബഷീർ പുളിക്കൂർ, വൈ .എം അബ്ദുൽ റഹ്മാൻ അഹ്സനി,അബ്ദുസ്സലാം ദാരിമി കുബണൂർ , മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി,അബ്ദുൽ റഹ്മാൻ മുസ്ലിയാർ ചള്ളങ്കയം തുടങ്ങിയവർ സംസാരിച്ചു.