ലോക ഹൃദയ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് നിര്‍വഹിച്ചു.
കാഞ്ഞങ്ങാട്:ലോക ഹൃദയദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ അര്‍ദ്രം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.വി.സുരേശന് അധ്യക്ഷത വഹിച്ചു. ജില്ലാ നഴ്സിംഗ് ഓഫീസര്‍ എം.മേരിക്കുട്ടി, എം.സി.എച്ച്.ഓഫീസര്‍ എന്‍.ജി.തങ്കമണി, ഡി.പി.എച്ച്.എന്‍ ജൈനമ്മ തോമസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്.സയന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.രാജി രാജന്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം )എച്ച്.ആര് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.പ്രസാദ് തോമസ് എന്നിവര്‍ ക്ലാസ്സെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.