ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി
കാഞ്ഞങ്ങാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പള്ളിക്കര പഞ്ചായത്തിലെ പറമ്പ, ബംഗാട്, കരിച്ചേരി, കൂട്ടപ്പുന്ന അംഗന്‍വാടികളുടെ നേതൃത്വത്തില്‍ ജി.യു.പി.സ് കരിച്ചേരിയില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകാന്ത് തണ്ണോട്ട് ലഹരി വിരുദ്ധ ബോധവത്ക്കാരണ ക്ലാസെടുത്തു. ലഹരി വസ്തുക്കളുടെ എല്ലാ ദൂഷ്യവശങ്ങളെ പറ്റിയും, കുട്ടികളെ ലഹരികള്ക്കടിമപ്പെടുത്തുന്ന ചതിക്കുഴികളെ പറ്റിയും, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാക്കി വരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയെ പറ്റിയും ക്ലാസ്സില്‍ ചര്‍ച്ച ചെയ്തു. പള്ളിക്കര പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കരിച്ചേരി സ്കൂള്‍ അധ്യാപകന് കെ.ജനാര്ദ്ദനന് സംസാരിച്ചു. പ്രിയ സ്വാഗതവും നന്ദിനി നന്ദിയും പറഞ്ഞു.