മുട്ടുവേദന മറന്ന് നടന്നത് ആ പെൺകുട്ടിയുടെ കത്ത് വായിച്ച ശേഷം; ഇതായിരുന്നു രാഹുൽ ഗാന്ധിയെ സ്വാധീനിച്ച വാക്കുകൾ
മലപ്പുറം: ഈ മാസം ഏഴാം തീയതിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. പര്യടനത്തിനിടയിൽ തനിക്ക് മുട്ടുവേദനയും മറ്റും അലട്ടിയപ്പോൾ അത് എങ്ങനെയാണ് തരണം ചെയ്തതെന്ന് കോൺഗ്രസ് നേതാക്കളോട് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
കൂടെയുണ്ടായിരുന്നവർ നൽകിയ ഊർജമാണ് മുന്നോട്ട് നടക്കാൻ സഹായിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുട്ടുവേദന അലട്ടിയിരുന്നപ്പോൾ എല്ലാം മറന്ന് നടന്നത് ഒരു പെൺകുട്ടിയുടെ കത്ത് വായിച്ച ശേഷമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആ കുറിപ്പെടുത്ത് നേതാക്കൾക്ക് കാണിച്ചു.
എല്ലാം കഠിനമായ വേദനയ്ക്കും ശമനമുണ്ടാകുമെന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്. അത് വായിച്ചതോടെ എല്ലാ വേദനയും മാറിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. നേതാക്കളുമായി സംവദിക്കുന്നതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.