കാഞ്ഞങ്ങാട്:ലോകം ഉറ്റുനോക്കുന്ന മെന്റലിസ്റ്റ് കാഞ്ഞങ്ങാട് സ്വദേശി ആദി ആദര്‍ശിന്റെ ഇന്‍സോമ്നിയ 2.0 സാംസ്കാരിക പരിപാടി ജനുവരി 26ന് കാഞ്ഞങ്ങാട്ട് അരങ്ങേറും.ഇന്ത്യന്‍ പിന്നണി ഗായികയും കേരളത്തില്‍ നിന്നുള്ള വയലിനിസ്റ്റുമായ രൂപ രേവതിയും ബോളിവുഡ് ട്രാക്കുകളില്‍ ശ്രദ്ധേയനായ ഫ്ളൂട്ടിസ്റ്റ് നവീനും മുംബൈയില്‍ നിന്നുള്ള ശ്രദ്ധേയനായ ഗായകന് നരേഷ് അയ്യര്‍,കര്‍ണ്ണാടകയില്‍ നിന്നുള്ള ഷാഡോ പ്ലേ ആര്‍ട്ടിസ്റ്റ്
പ്രഹ്ലാദ് ആചാര്യ തുടങ്ങിയ അതുല്യര് ഒരുക്കുന്ന സംഗീത മാന്ത്രിക പരിപാടിയാണ് മെന്റലിസ്റ്റ് ആദി ആദര്‍ശിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള ഇന്‍സോമ്നിയ 2.0.2001 ഡിസംബര്‍ 10ന് നിറത്തോക്കേന്തിയ പോലീസുകാരും ഉയര്‍ന്ന ജയിലുദ്യോഗസ്ഥരും നോക്കി നില് ക്കെ ബംഗളൂരു സെട്രല്‍ ജയിലില്‍ നിന്ന് പുറത്തുചാടി രക്ഷപ്പെട്ട നടുക്കുന്ന മാന്ത്രിക പരിപാടിയിലൂടെയാണ് പ്രഹ്ലാദ് ആചാര്യ ഇന്ത്യയൊട്ടുക്കും ശ്രദ്ധേയനായത്.ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്വര്‍ണ്ണരഥം പ്രഹ്ലാദ് ആചാര്യ അപ്രത്യക്ഷനാക്കിയത് 2001 സെപ്തംബര്‍ 1 നാണ് 2000ലെ മികച്ച മാന്ത്രികന് അവാര്‍ഡ് ജേതാവാണ് പ്രഹ്ലാദ് ആചാര്യ.1999 ഒക്ടോബര്‍ 2ന് ബല്ലാരിയിലെ സുരക്ഷാജയിലില്‍ നിന്ന് 8 സെക്കന്റില്‍ രക്ഷപ്പെട്ട പരിപാടിയും പ്രഹ്ലാദ് ആചാര്യ നടത്തി.ആകാശ് ഓഡിറ്റോറിയത്തില്‍ ഞായര്‍ സന്ധ്യക്ക് 7മണിക്ക് നടക്കുന്ന ആദിയുടെ സംഗീതമാന്ത്രിക പരിപാടിയുടെ പ്ലാറ്റിനം ടിക്കറ്റുകള്‍ ഇതിനകം ഓണ്‍ലൈനില്‍ വിറ്റുപോയി. ഇന്‍സോമ്നിയ 2.0 ആദിയുടെ ഇന്ത്യയിലെ രണ്ടാമത്തെ പരിപാടിയാണ്.മെട്രോ നഗരങ്ങളില്‍ അവതരിപ്പിക്കേണ്ട ഇന്‍സോമ്നിയക്ക് സ്വന്തം നാട്ടില്‍ തന്നെ തുടക്കം കുറിക്കുണമെന്ന ആദിയുടെ അഭിലാഷം ഒന്നുകൊണ്ട് മാത്രമാണ് ഇന്‍സോമ്നിയ നാളെ കാഞ്ഞങ്ങാട്ട് അരങ്ങേറുന്നത്.