നിരന്തരമായി വീടുസന്ദർശിച്ച് ഭാര്യയെ വശീകരിച്ച് കുടുംബം തകർത്തു, സി പി എം നേതാവിനെതിരെ കണ്ണീർ പരാതിയുമായി മറ്റൊരു ഇടത് നേതാവ്
ചേർത്തല : തന്റെ കുടുംബം തകർത്തതായി കാട്ടി സി.പി.എം നേതാവിനെതിരെ സി.പി.ഐ പ്രവർത്തകൻ സി.പി.എം നേതൃത്വത്തിന് പരാതി നൽകി. ഗുരുതരമായ ആരോപണങ്ങളുയർത്തിയാണ് നഗരത്തിലെ കരുവമേഖലയിലെ നേതാവിനെതിരെയുള്ള പരാതി.നിരന്തരമായി വീടുസന്ദർശിച്ച് ഭാര്യയെ വശീകരിച്ച് കുടുംബം തകർത്തതെന്നും ഇപ്പോൾ ഭാര്യയെ തന്നിൽ നിന്നകറ്റി വാടകവീട്ടിലേക്കു മാറ്റിയിരിക്കുകയാണെന്നും പരാതിയിലുണ്ട്. സി.പി.എം നേതാവ് ഭാര്യക്കയച്ചതായി പറയുന്ന ഫോട്ടോകളും മെസേജുകളുമടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഇതു പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ കൈമാറുമെന്നാണ് പരാതിക്കാരൻ അറിയിച്ചിരിക്കുന്നത്. ആത്മഹത്യയുടെ വക്കിലാണെന്നും നേതൃത്വമിടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.