‘ ഈ പോക്ക് പോയാല്‍ കുറച്ച് നാള് കഴിഞ്ഞ് ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍
വര്‍ഷം ചെല്ലുന്തോറും പ്രായം കുറഞ്ഞും സൗന്ദര്യം കൂടിയും വരുന്ന മമ്മൂട്ടിയെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്മാന്. ഈ പോക്ക് പോയാല്‍ മൂപ്പരുടെ വാപ്പയായി താന്‍ അഭിനയിക്കേണ്ടി വരുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഒരു അഭിമുഖത്തിനിടെ അവതാരികയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം.
ആര്. ബാല്‍കി സംവിധാനം ചെയ്ത പാ സിനിമയില്‍ അഭിഷേക് ബച്ചന്, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കല്‍പ്പികമായി ചോദിക്കുകയാണ് അത്തരമൊരു പ്രൊജക്റ്റ് താങ്കള്‍ക്കും മമ്മൂക്കയ്ക്കുമായി എത്തിയാല്‍ എങ്ങയൊവും പ്രതികരണം എന്നായിരുന്നു ചോദ്യം.
” അതത്ര വിചിത്രമൊന്നുമായിരിക്കില്ല. അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാന്‍ മസ്കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിങ് പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ട് തന്നെ ഏറെ സാധ്യതയുണ്ട്. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച് നാള് കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും. അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ” എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്.
വാപ്പയുടെ ഒരു കടുത്ത ഫാന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷെ അക്കാര്യത്തില്‍ അവസാനതീരുമാനം അദ്ദേഹത്തിന്റെതായിരിക്കും. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതില്‍ നിന്നും മറ്റും മനസ്സിലായത് ഞാനെല്ലാം എന്റേതായ വഴിയെ ചെയ്യുന്നതില്‍ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണ്. ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.