തിരുവനന്തപുരം : മതേതര മുസ്ലിങ്ങളുടെ ഖുറാന് വ്യാഖ്യാനം ആത്മ വഞ്ചനയാണെന്ന് മുന്‍ കാലടി സര്‍വ്വകലാശാല വിസിയും, ബിജെപി നേതാവുമായ കെ.എസ്. രാധാകൃഷ്ണന്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നിലപാടുകളും ഖൂറാനെ വ്യത്യസ്തമായി വ്യാഖ്യാനിച്ചുണ്ടാക്കുന്നതാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ നല്കിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സ്നേഹം, ദയ, കരുണ, സഹവര്‍തിത്വം എന്നിവയെക്കുറിച്ചുള്ള സൂക്തങ്ങള്‍ ഖൂറാനിലുണ്ട്. എന്നാല്‍ ഇതില്‍ ഏതിനാണ് പ്രധാന്യം കിട്ടേണ്ടതെന്ന തീരുമാനിക്കുന്നത് പുരോഹിതന്മാരാണ്. ഇവര്‍ വിശ്വാസത്തെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഖുറാനെ അതിനനുസരിച്ചാണ് ഇവര്‍ വ്യാഖ്യനിക്കുന്നത്.
മുസ്ലിം സമുദായം മറ്റ് മതങ്ങളെ അംഗീകരിക്കാത്ത രീതിയില്‍ വ്യാഖ്യാനിക്കുകയാണ് മതേതര മുസ്ലിങ്ങളുടെ രീതി. മിതവാദിയായ മുസ്ലിം എന്നത് സാധ്യമല്ലെന്നും രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ വിശുദ്ധി വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് വഹാബിസം ഉണ്ടായത്.
ഇസ്ലാം മതവിശ്വാസിയെ സംബന്ധിച്ച് വിഗ്രഹാരാധകന് കൊല്ലപ്പെടേണ്ടവനാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരായ നിരവധി സങ്കല്‍പ്പങ്ങള്‍ ഖുറാനിലുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സൂക്തങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മറച്ചു പിടിക്കണമെന്നാണ് മിതവാദികള്‍ ചെയ്യുന്നത്. മദ്രസയില്‍ മതവിദ്യാഭ്യാസം കിട്ടുന്ന എല്ലാ മുസ്ലിങ്ങളും ക്രിസ്ത്യാനികളെയും ജൂതന്മാരെയും വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നവരെയും മോശക്കാരായാണ് കാണുന്നത്. ഇസ്ലാമിക ലോകം എന്നത് സമൂഹവുമായി ചേര്‍ന്ന് പോകുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.