മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണം പിടിച്ചു; തൃശ്ശൂര്‍ സ്വദേശി ബസില്‍ കടത്തിയത് 20 ലക്ഷം രൂപ
മഞ്ചേശ്വരം: വാമഞ്ചൂര്‍ എക്സൈസ് ചെക്പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് കര്‍ണാടക ആര്.ടി.സി. ബസില്‍ കടത്തിയ 20.5 ലക്ഷം രൂപ പിടിച്ചെടുത്തത്.
ബസ് യാത്രക്കാരനായ തൃശ്ശൂര്‍ സ്വദേശിയില്‍നിന്നാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ഹമീദ്, കെ.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വാഹനപരിശോധനയ്ക്കിടെ ചെക്പോസ്റ്റില്‍ മഹാരാഷ്ട്ര സ്വദേശിയില്‍നിന്ന് ബസില്‍ കടത്തിയ 30 ലക്ഷം രൂപ പിടികൂടിയിരുന്നു. ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്നത് തടയാന്‍ ചെക്പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി.