ഐഫോണ്‍ 12 വാങ്ങാന്‍ പറ്റിയ സമയം; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വമ്പന്‍ കിഴിവ്
യുഎസില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളരെ കാലത്തിന് ശേഷം ആന്‍ഡ്രോയിഡ് ഫോണുകളെ ആപ്പിള്‍ ഐഫോണ്‍ മറികടന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക വ്യാപകമായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഐഫോണിലേക്കുള്ള കുടിയേറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.
ഈ കുടിയേറ്റത്തിന് ആക്കം കൂട്ടും വിധമാണ് ആമസോണില്‍ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഐഫോണുകള്‍ക്ക് വന്നിരിക്കുന്ന വിലക്കിഴിവ്. ഏറ്റവും പുതിയ ഐഫോണ്‍ 14 വന്നതോടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 13 മോഡലുകള്‍ക്ക് സ്വാഭാവികമായ വിലക്കിഴിവുണ്ടായിട്ടുണ്ട്. എന്നാല്‍ അതേസമയം തന്നെ 2020 ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 12 മോഡലുകള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സേയിലില്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍.