മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, തൃശ്ശൂരില്‍ മകന് അമ്മയെ തീകൊളുത്തി
തൃശ്ശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന് അമ്മയെ തീകൊളുത്തി. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മനോജാണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീമതിക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ ദേഷ്യപ്പെട്ട് 40-കാരനായ മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന മനോജ് ചികിത്സയിലായിരുന്നുവെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. സംഭവത്തിന് പിന്നാലെ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.