വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമകമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു
ഉദുമ: വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമകമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമക്കമ്മറ്റി രക്ഷാധികാരി രാജന്.കെ.ആചാരി ചന്ദ്രപുരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ശശിധരന് ആചാരി അദ്ധ്യക്ഷനായി.വെടിത്തറക്കാല്‍ വിശ്വകര്മ്മസമുദായം സംഘം പ്രസിഡന്റ് ചന്ദ്രന് കരിപ്പോടി, ബേഡകം ഗ്രാമക്കമ്മറ്റി അംഗം ജയരാമന്കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു. എരോല്‍ ഗ്രാമക്കമ്മറ്റി ജോ. സെക്രട്ടറി ശിവദാസ് വൈ.സ്വാഗതവും മാതൃസമിതി പ്രസിഡന്റ് പുഷ്പ ചന്ദ്രപുരം നന്ദിയും പറഞ്ഞു. പാരമ്പര്യ കുലത്തൊഴിലായ ക്ഷേത്രമരപ്പണയില് ഡോക്ടറേറ്റ് ലഭിച്ച ഉദുമ കൊക്കാലിലെ പുഷ്പരാജ് ആചാര്യയെ ഗ്രാമക്കമ്മറ്റി സെക്രട്ടറി വിബീഷ് ചന്ദ്രപുരം ആദരിച്ചു. എസ്എസ്എല്‍സി പരിക്ഷയില്‍ ഉന്നതവിജയം നേടിയ അദ്വൈത്.എ.എന്‍, വൈദേഹ്, അഭിന്‍, അക്ഷയ്, മിഥുന്.വൈ, അഞ്ജന കൃഷ്ണന്, ദേവാര്‍ച്ചന എന്നിവരേയും എഐടിടി(ഇന്‍ഫര്‍മേഷന്‍ ടെക്നോജി) പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ശരത്കുമാര് അതൃക്കുഴി, ആര്‍കിടെക്റ്റില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ ഗോകുല്‍ദാസ് പൊയിനാച്ചി പറമ്പ് എന്നിവരേയും അനുമോദിച്ചു. തുടര്‍ന്ന് കാസര്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.ശിവകുമാര്‍ സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ എന്നവിഷയത്തില്‍ ക്ലാസെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധകായിക മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു.