ഭാര്യ ഉണ്ടായിരിക്കെ സർക്കാർ ഉദ്യോഗസ്ഥൻ വീണ്ടും വിവാഹം കഴിച്ചു, കളക്ടർക്ക് പരാതി നൽകി ആദ്യ ഭാര്യ; നവദമ്പതികൾക്ക് സസ്പെൻഷൻ
കൊച്ചി: പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ നവദമ്പതികളെ സസ്പെൻഡ് ചെയ്ത് കളക്ടർ. കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്പെഷൽ തഹസിൽദാർ ഓഫീസിലെ സീനിയർ ക്ലർക്ക് എം പി പദ്മകുമാർ, തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ സ്പെഷൽ തഹസിൽദാർ ഓഫീസിലെ സീനിയർ ക്ലർക്ക് ടി സ്മിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.പദ്മകുമാർ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചതിനാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഭാര്യയുള്ളയാളെ വിവാഹം കഴിച്ചതിനാണ് സ്മിതയെ സസ്പെൻഡ് ചെയ്തത്. പദ്മകുമാറിന്റെ ആദ്യ ഭാര്യ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നവദമ്പതികൾക്കെതിരെ നടപടിയെടുത്തത്.