59-കാരന് മകളെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളം; പുറത്തുപറയരുതെന്ന് അമ്മയും, ഒടുവില്‍ അറസ്റ്റ്
ചെന്നൈ: എട്ടുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 59-കാരനാണ് മകളെ പീഡിപ്പിച്ചത്.
പീഡനവിവരം രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശിച്ച പെണ്‍കുട്ടിയുടെ അമ്മയെയും അച്ഛന്റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 20 വയസ്സുള്ള കോളേജ് വിദ്യാര്‍ഥിനിയായ മകളെ 12 വയസ്സുമുതല്‍ അച്ഛന് പീഡിപ്പിക്കുകയായിരുന്നു.
അമ്മയോടും അച്ഛന്റെ മൂത്തസഹോദരനോടും ഈ വിവരം പറഞ്ഞെങ്കിലും അവര്‍ ഇത് പുറത്തുപറയരുതെന്ന് നിര്‍ദേശിച്ചു. കഴിഞ്ഞിടയ്ക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ വനിതാ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിതന്നെ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുപ്രകാരം അച്ഛനടക്കം മൂന്നാളുടെയും പേരില്‍ കേസെടുത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.