സിനിമ കാണാൻ പണമില്ലാത്തതിനാൽ അന്നങ്ങനെ ചെയ്തു, ദുരനുഭവം പങ്കുവച്ച് ബോളിവുഡിന്റെ കിംഗ് ഖാൻ
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് താരമാണ് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ. എന്നാൽ സിനിമാലോകത്ത് എത്തിപ്പെടുന്നതിന് മുൻപ് വളരെ ദരിദ്രമായ ജീവിതം നയിച്ചയാളാണ് താനെന്ന് താരം നിരവധി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു കയ്പ്പേറിയ അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.സിനിമ കാണാൻ പണം ഇല്ലാത്തതിനാൽ റോഡിൽ ഇരുന്ന് പിതാവിനോടൊപ്പം വണ്ടികൾ കടന്നുപോകുന്നത് നോക്കിയിരുന്ന അനുഭവമാണ് ഷാരൂഖ് ഖാൻ പങ്കുവച്ചത്. ഒരിക്കൽ പിതാവ് താജ് മൊഹമ്മദ് ഖാൻ സിനിമ കാണിക്കുന്നതിനായി തന്നെയും കൂട്ടി ഡൽഹിയിലേയ്ക്ക് പോയി. എന്നാൽ പണം തികയാത്തതിനാൽ സിനിമ കാണുന്നതിന് പകരം കമനി ഓഡിറ്റോറിയത്തിന് മുന്നിലിരുന്നു തങ്ങൾ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് നോക്കിയിരുന്നെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. തന്റെ പിതാവ് ലോകത്തിലെ ഏറ്റവും വിജയകരമായ പരാജയമാണെന്ന് താൻ കരുതുന്നു എന്നിരുന്നാലും അദ്ദേഹത്തിൽ അഭിമാനിക്കുന്നുവെന്നും ഷാരൂഖ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. ദീപിക പദുക്കോണിനൊപ്പം പഠാൻ, നയൻതാര നായികയായെത്തുന്ന ജവാൻ, രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.