പാലക്കാട്: ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ഗവര്‍ണര്‍ അതിരുകടക്കുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു.ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണ്. ഗവര്‍ണര്‍ക്കു മുന്നില്‍ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നില്‍ക്കുകയാണ്. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഗവര്‍ണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണം. നിയമസഭയുള്ള അധികാരത്തിനുമേല്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.