ശുചിത്വ സന്ദേശ റാലിയും ബീച്ച് ശുചീകരണവും നടത്തി
നീലേശ്വരം :നീലേശ്വരം നഗരസഭയിൽ ശുചിത്വ സന്ദേശ റാലിയും ബീച്ച് ശുചീകരണവും നടത്തി. മാലിന്യമുക്ത നഗരങ്ങൾ രൂപപ്പെടുത്താനുള്ള
ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.
അഴിത്തല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത റാലി ഫ്ലാഗ് ഓഫ് ചെയ്തു. അഴിത്തല കടപ്പുറത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. കോസ്റ്റൽ പോലിസ് സ്റ്റേഷൻ എസ്.ഐ ടി.വി.ചന്ദ്രൻ, കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി.നിഷ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. വീണ, സ്വച്ഛ് അമൃത മഹോത്സവം നഗരസഭ കോഡിനേറ്റർ കെ.പ്രവീൺ കുമാർ, സാഫ് ജില്ലാ കോഡിനേറ്റർ ലിബിൻ വിനോദ്, നവകേരള മിഷൻ ആർ. പി ദേവരാജൻ, ശുചിത്വ മിഷൻ ആർ.പി രഞ്ജിനി, എൻഎസ്എസ് വളണ്ടിയർമാരായ ആയ അനുഗ്രഹ ജി നായർ, ഷെറിൻ ഫാത്തിമ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പി.കെ.ലത സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.മോഹനൻ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ എം.കെ വിനയരാജ്, കെ.മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ പി.സുരേന്ദ്രൻ, എൻ.വി. രഞ്ജിത്ത് കുമാർ, ടി.വിപ്രമോദ്, വി. കെ.രതീഷ്, കോട്ടപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, ജീവനക്കാർ, ഫിഷറീസ് വകുപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ
നീലേശ്വരം നഗരത്തെ ശുചിത്വ സുന്ദര നഗരമാക്കി മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തും.