സിനിമ-സീരിയൽ താരം രശ്മി ഗോപാൽ അന്തരിച്ചു
തിരുവനന്തപുരം: ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. രണ്ട് ദിവസം മുൻപ് ബന്ധുവിനെ കാണാൻ പോയ രശ്മിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിയാണ് അന്ത്യം സംഭവിച്ചത്.ബംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ധാരാളം സീരിയലുകളിൽ മികച്ച വേഷം ചെയ്തു. ഇതിനുപുറമെ തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ പ്രശാന്ത് കേശവ്. രശ്മിയുടെ വിയോഗത്തിൽ സീരിയൽ-സിനിമ താരങ്ങളായ കിഷോർ സത്യ, ചന്ദ്ര ലക്ഷ്മൺ എന്നിവർ അനുശോചിച്ചു.