മണ്ണെണ്ണ വില താങ്ങാനാകുന്നില്ല; രാഹുൽ ഗാന്ധിയോട് പ്രശ്നങ്ങൾ വിവരിച്ച് മത്സ്യത്തൊഴിലാളികൾ
ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണ്ണെണ്ണ വില വർദ്ധനവ് അടക്കം തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.പതിനഞ്ച് രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഇപ്പോൾ വില 150ന് മുകളിലാണ്. ഈ വിലക്കയറ്റം തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതുമൂലം പലർക്കും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മത്സ്യബന്ധനത്തിനായി വലിയ കപ്പലുകൾ എത്തുന്നതിനാൽ ചെറുവള്ളങ്ങൾക്ക് വേണ്ടത്ര മീൻ കിട്ടുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ഇവരുടെ നിവേദനം കൈപ്പറ്റിയ ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. അതേസമയം, ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.