കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി, ദയാവധം നടത്തി; പശുവിന്റെ ആക്രമണത്തിൽ പ്രദേശവാസികൾക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ട്. ഇത് പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടർ അറിയിച്ചു.പശുവിന്റെ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പശുവിനെ ദയാവധം നടത്തി. എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നിരുന്നു. പശു പ്രദേശത്ത് അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.