പതിനായിരം വരെ ദിവസം സമ്പാദിക്കാൻ പ്ലേബോയ് ജോബ്സ് !എസ്കോർട് ജോലിക്ക് പുരുഷൻമാർക്കും ഡിമാൻഡ്, പരസ്യം പതിച്ചത് പൊലീസ് സ്റ്റേഷനിലുൾപ്പടെ
ഡെറാഡൂൺ : പുരുഷ എസ്കോർട്ട് ജോലികളിലേക്ക് യുവാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ നഗരം നീളെ പതിച്ചതിനെ കുറിച്ച് പൊലീസ് അന്വേഷണം. വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഡെറാഡൂണിലെ കോട്ദ്വാർ നഗരത്തിലാണ് വിവിധ ഇടങ്ങളിൽ പുരുഷ എസ്കോർട്ട് ജോലികളിലേക്ക് യുവാക്കളെ തേടി പോസ്റ്ററുകൾ പതിച്ചത്. കോട്ദ്വാർ ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ തുടങ്ങി പൊലീസ് സ്റ്റേഷന്റെ മതിലിൽ വരെ പോസ്റ്ററുകൾ ഒട്ടിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.ആൺകുട്ടികൾക്ക് പ്രതിദിനം 5,000 മുതൽ 10,000 രൂപ സമ്പാദിക്കാമെന്ന് പറയുന്ന പോസ്റ്ററിൽ ഒരു ഫോൺ നമ്പരും നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് പ്രവർത്തന രഹിതമാണ്. ഡൽഹി ഹരിയാന അതിർത്തിക്ക് സമീപമാണ് ഫോൺ ലൊക്കേഷൻ കണ്ടെത്തിയത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് കോട്വാർ എസ്എച്ച്ഒ ഇൻസ്പെക്ടർ വിജയ് സിംഗ് പറഞ്ഞു.