വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സും കുത്തിവെപ്പും നിര്‍ബന്ധമാക്കാന്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
വെസ്റ്റ് എളേരി:തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തില്‍ വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കാന്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. മൃഗാശുപത്രിയുടെ സഹായത്തോടെ വാര്‍ഡുതലത്തില്‍ വാക്സിനേഷനും ലൈസന്‍സ് എടുക്കുന്നതിനുമുള്ള നടപടികളും പഞ്ചായത്ത് സ്വീകരിക്കും. ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കളുടെയും തെരുവുനായ്ക്കളുടെയും എണ്ണം തിട്ടപ്പെടുന്നതിന്റെ ഭാഗമായാണ് നടപടി. തെരുവുനായ്ക്കളെ എണ്ണം തിട്ടപ്പെടുത്തുകയും അവയെ കണ്ടെത്തി സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള പ്രതിരോധ നടപടികളും സ്വീകരിക്കും. ലൈസന്‍സ് ഇല്ലാത്തതും വാക്സിനേഷന് എടുക്കാത്തതുമായ വളര്‍ത്തു നായ്ക്കളെ ഈ നടപടികളുടെ ഭാഗമായി ഉള്‍പ്പെടുത്തും. തെരുവുനായ ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനം.