പിൻസീറ്റ് ബെല്‍റ്റ്, നടപടി കടുപ്പിച്ച് ട്രാഫിക്ക് പൊലീസ്, പിഴയില്‍ കുടുങ്ങി നിരവധിപേര്‍!
പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ദില്ലി പോലീസ് കർശന നടപടി തുടരുന്നു. ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച ആരംഭിച്ച നടപടികളില്‍ ഇതുവരെ ട്രാഫിക് നിയമം ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക് പോലീസ് 57 നിയമലംഘകർക്ക് പിഴ ചുമത്തി. പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കുകയും ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്യുകയാണ് ഡൽഹി ട്രാഫിക് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയുടെ മുൻ മേധാവി സൈറസ് മിസ്ത്രിയുടെ മരണത്തെത്തുടർന്ന് രാജ്യത്തുടനീളം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദില്ലി പൊലീസിന്റെയും നടപടി.