തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം
തൃശൂർ: ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. തൃശൂർ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. തൃശൂർ പുന്നയൂർക്കുളത്ത് അകലാട് സ്കൂളിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.സ്കൂട്ടറിൽ യാത്രചെയ്യവേ ഇരുവരുടെയും ശരീരത്തിലേയ്ക്ക് ഇരുമ്പ് ഷീറ്റ് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഷീറ്റുമായി പോവുകയായിരുന്ന മലപ്പുറം രജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവത്തെത്തുടർന്ന് ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു. സുരക്ഷിതമല്ലാതെ ഷീറ്റ് കൊണ്ടുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.