വിശാലമായ സൗകര്യങ്ങള്‍,
വനിത സംരക്ഷണ ഓഫീസിന്റെ അനക്സ് കെട്ടിടം തുറന്നു
ഒറ്റമുറിയിലെ സ്ഥല പരിമിതിയില്‍ നിന്നും വിശാലമായ അനക്സ് കെട്ടിടത്തിലേക്ക് മാറി ജില്ലാ വനിതാ സംരക്ഷണ ഓഫീസ്. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗാമായാണ് അനക്സ് കെട്ടിടം കൂടി സജ്ജമാക്കിയത്. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനാവശ്യമായ കൗണ്‍സിലിംഗ്, നിയമസഹായം, സാമ്പത്തിക സഹായം എന്നിവയാണ് വനിതാ സംരക്ഷണ ഓഫീസിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍. ഇത്തരം പരാതികളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഓഫീസിന്റെ സ്ഥല പരിമിതി പലപ്പോഴും ഇതിന് തടസ്സമായിരുന്നു. വിധവകള്‍ക്കായുള്ള കൂട്ട്, വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ചേര്‍ച്ച, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിരുന്നതും ഈ ഒറ്റമുറി ഓഫീസിലാണ്.
പലപ്പോഴും സ്ത്രീകളുടെ സ്വകാര്യത സംരക്ഷിച്ച് അവരുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് സ്ഥല പരിമിതി കാരണം ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പ്രതിസന്ധിക്കാണ് അനക്സ് കെട്ടിടം ഉദ്ഘാടനത്തോടെ പരിഹാരമായിരിക്കുന്നത്. നിലവിലെ വനിതാ സംരക്ഷണ ഓഫീസിന്റെ തൊട്ടടുത്താണ് വിശാലമായ സൗകര്യങ്ങളോടുകൂടിയ അനക്സ് കെട്ടിടം പൂര്‍ത്തിയായിരിക്കുന്നത്. വിവിധ പരാതികളുടെ ഭാഗമായി എത്തുന്ന സ്ത്രീകള്‍ക്കുള്ള കൗണ്‍സിലിംഗ് റൂം, ഇരകള്‍ക്കുള്ള നിയമസഹായത്തിനായുള്ള മുറി, വിശ്രമമുറി, കുട്ടികളുമായി എത്തുന്നവര്‍ക്കുള്ള ഫീഡിംഗ് റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പുതിയ അനക്സ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കുട്ടികള്‍ക്കായി കിഡ്സ് കോര്‍ണര്‍, മറ്റ് സ്ത്രീ സൗഹൃദ സൗകര്യങ്ങള്‍ എന്നിവ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇവ കൂടി പൂര്‍ത്തിയാക്കി വനിതാ സംരക്ഷണ ഓഫീസ് ശിശു-സ്ത്രീ സൗഹൃദ ഓഫീസായി മാറ്റാനാണ് ലക്ഷ്യം.
അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന അധ്യക്ഷയായി. ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറി ബി.കരുണാകരന്, അസിസ്റ്റന്റ് കളക്ടര്‍ മിഥുന് പ്രേംരാജ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ ശിശു വികസന ഓഫിസര്‍ സി.എ.ബിന്ദു, ജില്ലാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി.സത്യവതി തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ എം.വി.സുനിത സ്വാഗതവും എ.ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു.