തിരുവനന്തപുരം: അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ അത് അവസാനിപ്പിക്കണുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ ഇപ്പോഴും അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നുണ്ട്.
ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കുമെന്നുംമന്ത്രി പറഞ്ഞു.
ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടിയിലെ അവ്യക്തത കാരണം രോഗികള്‍ വലയുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. മരുന്ന് കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം വന്നിട്ട് ആറ് വര്‍ഷമായി. എന്നാല്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഇത് പാലിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പോലും കുറിപ്പടികള്‍ മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് നിര്ത്തണുമെന്ന് മന്ത്രി കര്‍ശനമായി നിര്‍ദേശിച്ചു.