ലഹരിക്കെതിരെ ബോധവൽകരണവുമായി മുഹിമ്മാത്ത്
പുത്തിഗെ : വിദ്യാർത്ഥികളിലും യുവാക്കളിലുമുൾപ്പെടെ പൊതുസമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ബോധവത്കരണ പ്രക്രിയയിലൂടെ ലഹരിവിമുക്തസമൂഹം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തിഗെ മുഹിമ്മാത്തിൽ ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ജില്ലാ കോ‐ഓർഡിനേറ്ററുമായ എൻ ജി രഘുനാഥ് ക്ലാസ്സുകൾക്ക് നേതൃത്വ നൽകി.
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.പുകയില, മദ്യം, കഞ്ചാവ്, കറുപ്പ്, കൊക്കെയ്ൻതുടങ്ങിയവ എന്താണെന്നും ഇവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളെക്കുറിച്ചും ഇവയുടെ വിവിധ ഉൽപന്നങ്ങൾ ശരീരത്തിനും മനസ്സിനുമുണ്ടാക്കുന്ന രോഗങ്ങളെസംബന്ധിച്ചും മതഗ്രന്ഥങ്ങളിലെ മദ്യവിരുദ്ധവചനങ്ങളും, മഹാന്മാരുടെ ചിന്തകളും, മദ്യ‐മയക്കുമരുന്നുകളുടെ ഉപയോഗം മൂലം സമൂഹത്തിലുണ്ടായ ദുരന്തങ്ങളും അദ്ദേഹം വിശദീകരിച്ചു.
മുഹിമ്മാത്ത് ദഅവാ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച ക്ലാസ് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു .മൂസ സഖാഫി കളത്തൂർ ആമുഖ പ്രഭാഷണം നടത്തി.മുസ്തഫ സഅദി ,മുർഷിദ് പുളിക്കൂർ തടുങ്ങിയവർ സംബന്ധിച്ചു.