സയ്യിദ് ശിഹാബുദ്ദീൻ അൽ -ഐദറൂസി തങ്ങൾ ബാപ്പാലിപ്പൊനം തങ്ങൾ അന്തരിച്ചു
മുണ്ടിത്തടുക്ക :സമസ്ത കേരള ജംഇയത്തുൽ ഉലമ കാസർകോട് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററും സുന്നി സംഘടനാ സ്ഥാപനങ്ങളുടെ സജീവ സാന്നിധ്യവുമായ സയ്യിദ് ശിഹാബുദ്ദീൻ അൽ -ഐദറൂസി തങ്ങൾ ബാപ്പാലിപ്പൊനം തങ്ങൾ അന്തരിച്ചു.48 വയസ്സായിരുന്നു.മണ്ടമ അറഫാ ജുമാ മസ്ജിദ് സ്ഥാപകനും പ്രസിഡന്റും കൂടിയാണ്.19 വർഷത്തിലേറെ കാലം ബാപ്പാലിപ്പൊനം മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മുദരിസായിരുന്നു.
ലക്ഷദീപ് ആന്ത്രോത്തിലെ പൂക്കോയ തങ്ങളുടെയും ഫാത്തിമ ബീവി യുടെയും മകനാണ്.
ഭാര്യ :സീനത്തുൽ മുനവ്വറ ,മക്കൾ :സയ്യിദത്ത് ഫാത്തിമ തസ്രീഫ ,സയ്യിദ് അബൂബക്കർ സിദ്ദീഖ് ,സയ്യിദത്ത് തബ്സീറ ,സയ്യിദ് ഉമർ.
മുഹിമ്മാത്ത് വൈ.പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവർ അനുശോചിച്ചു.
മയ്യിത്ത് മണ്ടമ അറഫാ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക് ഖബറടക്കും