‘ചിത്രമെല്ലാം കൊള്ളാം,പക്ഷേ ആ ടീ ഷര്‍ട്ട് എന്റേതാണ്’; ആര്യന് ഖാനോട് ഷാരൂഖ് ഖാന്
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്മാരില് ഒരാളാണ് ആര്യന് ഖാന്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്ല്യണ്‍ ഫോളോവേഴ്സാണ് ആര്യനുള്ളത്. എന്നാല്‍ 2021 ഒക്ടോബറില്‍ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു ഷാരൂഖിന്റെ മകന്. കഴിഞ്ഞ മെയിലാണ് ആര്യന് കേസില്‍ നിന്ന് മുക്തനായത്.
ഇതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് ആര്യന്. സഹോദരങ്ങളായ സുഹാന ഖാന്, അബ്രാം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആര്യന് ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തിയത്.
ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ച് വീണ്ടും തരംഗം സൃഷ്ടിക്കുകയാണ് താരപുത്രന്. ഒറ്റനോട്ടത്തില്‍ ഷാരൂഖാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ആര്യന്റെ ഫോട്ടോഷൂട്ട്.
https://www.instagram.com/p/Cicb1Clpw_L/?utm_source=ig_embed&ig_rid=75108418-367d-415c-9171-19490d82608c
മൂന്നു ചിത്രങ്ങളാണ് ആര്യന് ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ടീ ഷര്‍ട്ടും ട്രാക്ക് പാന്റ്സും ജാക്കറ്റും ധരിച്ചുള്ള ആക്ഷന്‍ ചിത്രങ്ങളാണിത്. ഇതിന് താഴെ കമന്റുമായി ഷാരൂഖും ഗൗരി ഖാനും സുഹാന ഖാനും എത്തി. ഇതില്‍ ഏറ്റവും രസകരം ഷാരൂഖിന്റെ കമന്റാണ്. ‘കാണാന്‍ നല്ല ഭംഗിയുണ്ട്. ആ ചാര നിറത്തിലുള്ള ടീ ഷര്‍ട്ട് എന്റേതാണ്’ എന്നാണ് ഷാരൂഖ് കമന്റ് ചെയ്തത്.
ഇതിന് അതേ നാണയത്തില്‍ ആര്യന് മറുപടിയും നല്കി. നിങ്ങളുടെ ജീനും ടീ-ഷര്‍ട്ടും..ഹഹഹ’ എന്നായിരുന്നു മറുപടി. ‘എന്റെ മകന്, സ്നേഹം മാത്രം’ എന്നാണ് ഗൗരി ഖാന് പ്രതികരിച്ചത്.