മിസ്ത്രിയുടെ മരണം, ഞെട്ടല്‍ വിട്ടൊഴിയാതെ ബെൻസ്, ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം അപകടസ്ഥലത്ത്!
വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീർ പണ്ടോളിന്റെയും മരണത്തിനിടയാക്കിയ കാർ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഴ്സിഡസ് ബെൻസ് സാങ്കേതിക വിദഗ്ധരുടെ ഒരു സംഘത്തെ ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. കൂടുതൽ അന്വേഷണത്തിനായി ഹോങ്കോങ്ങിൽ നിന്നുള്ള ഈ മെഴ്സിഡസ് ബെൻസ് ടീം സൈറസ് മിസ്ത്രിയുടെ അപകടസ്ഥലം സന്ദർശിച്ചതായാണ് റിപ്പോര്‍ട്ട്
ഹോങ്കോങ്ങിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘം ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയ്ക്ക് സമീപം അപകടസ്ഥലം സന്ദർശിച്ചത്. അവരുടെ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ മെഴ്സിഡസ് ബെൻസ് ഇന്ത്യയ്ക്ക് സമർപ്പിക്കും. വാഹനാപകടത്തെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും അടങ്ങിയ അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിന് ശേഷം കാർ കമ്പനി പോലീസിനും സമർപ്പിക്കും.