തിരുവനന്തപുരം: എല്ലാ കോടതികള്‍ക്കുമപ്പുറം ജനങ്ങളാണ് പ്രതീക്ഷയെന്നും പൗരത്വ പ്രശ്നത്തില്‍ ജനകീയ പോരാട്ടങ്ങള്‍ തന്നെ അന്തിമ വിജയം നേടുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം.വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തില്‍ ജനവികാരം കണക്കിലെടുക്കാത്ത നിസ്സംഗ സമീപനമാണ് സുപ്രീം കോടതിയുടേത്. ജനകീയ പ്രക്ഷോഭം കോടതികളേയും തിരുത്തിക്കും.രാജ്യം സംഘ്പരിവാര്‍ സമഗ്രാധിപത്യത്തില്‍ നിന്ന് മോചനം നേടുന്നതുവരെ ജനങ്ങള്‍ തെരുവിലുണ്ടാകും. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യ രാഷ്ട്രത്തിനുള്ള അന്തിമ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം പറഞ്ഞു.നോട്ട് നിരോധം, ജി.എസ്.ടി അടക്കമുള്ള സകല നീക്കങ്ങളും ഇതിന്റെ ഭാഗമാണ്. സവര്‍ണാധിപത്യ ശ്രമങ്ങള്‍ക്ക് കോര്‍പറേറ്റുകളുടെ പിന്തുണ ഉറപ്പിക്കാനുള്ള പ്രീണനങ്ങള്‍ മാത്രമാണ് ഇവയെല്ലാം.വിചാരധാര വിഭാവന ചെയ്തതുപോലെ മുസ്ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും അവശേഷിച്ചവരെ രണ്ട് തരം പൗരന്മാരാക്കുകയും ചെയ്യുക എന്നതാണ് എന്‍.ആര്.സി വഴിയും സി.എ.എ വഴിയും അവര്‍ ലക്ഷ്യമാക്കുന്നത്.
നീണ്ട പോരാട്ടങ്ങളുടെ പാരമ്ബര്യമുള്ള ജനാധിപത്യ മതേതര സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ ജനത ഈ നീക്കത്തെ ചെറുക്കുമെന്നും ഇത് ആര്.എസ്.എസിന്റെയും അമിത് ഷായുടെയും വാട്ടര്‍ലൂ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ രവി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, പി.ഡി.പി സംസ്ഥാന വൈസ് ചെയര്മാന് വര്‍ക്കല രാജ്,വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, സുരേന്ദ്രന് കരിപ്പുഴ, ശ്രീജ നെയ്യാറ്റിന്‍കര, എന്‍.എം അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.