തെരുവ്നായയെ കൊന്ന് കെട്ടിത്തൂക്കി ഇലയും പൂക്കളും വെച്ചു; സംഭവം ആക്രമണം ഉണ്ടായതിന് പിന്നാലെ
ചങ്ങനാശ്ശേരി: പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം.
മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വെച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം ഈ പ്രദേശത്ത് ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സംശയിക്കുന്നത്.
വിവരമറിഞ്ഞ് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി. കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രാവിലെതന്നെ മറവ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.