വിഷപ്പല്ലുമായി കടിച്ചു കീറാന്‍ നില്ക്കുന്ന നായകള്‍, അധികാരികള്‍ കണ്ണടയ്ക്കുന്ന പദ്ധതി
തെരുവുകള്‍ കീഴടക്കി ഭരിക്കുന്ന നായകളെ കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗം ഉണ്ട്. എ.ബി.സി യും എന്‍ഡ് പദ്ധതിയും ഒന്നിപ്പിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ടു തന്നെ ഏതാണ്ട് പൂര്‍ണ്ണമായും തെരുവു നായകളെ നിയന്ത്രിക്കാന്‍ ആവും.
മുതിര്‍ന്ന നായകളെ പിടി കൂടാനും വന്ധ്യംകരിക്കാനും ഉള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാകുന്നതോടെ പദ്ധതി വ്യാപകം ആയി നടപ്പാക്കാനും എളുപ്പം. ഇത്ര ഒക്കെ ഗുണങ്ങള്‍ ഉണ്ടായിട്ടും പദ്ധതി ചുവപ്പു നാടയുടെ കുരുക്കില്‍ തുടരുന്നു എങ്കില്‍ അതിന് പിന്നില്‍ എന്താണെന്നും തിരിച്ച് അറിയേണ്ടതുണ്ട്