സൈറണുമായി കീര്‍ത്തി സുരേഷ്, ജയംരവി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വീഡിയോ
തെന്നിന്ത്യന്‍ ഏറ്റവും തിരക്കുളള നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. സൈറണ്‍ എന്നാണ് സിനിമയുടെ പേര്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.
ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് സൈറണ്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
തെല്ലുങ്കിലും തമിഴിലുമായി കീര്‍ത്തി സുരേഷിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. നാനി നായകനാകുന്ന ദസറ എന്ന ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. സുധാകര്‍ ചെറുകുറിയാണ് ചിത്രം നിര്‍മിക്കുന്നത്. ഭോലാ ശങ്കര്‍ എന്ന ചിത്രത്തിലും കീര്‍ത്തി അഭിനയിക്കുന്നു. ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാമന്നൻ’ എന്ന ചിത്രത്തിലാണ് തമിഴില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ‘പരിയേറും പെരുമാൾ’, ‘കർണൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മാമന്നൻ’. ഉദയ്നിധി സ്റ്റാലിനും ഫഹദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.