പ്രസിഡന്റ് അവിശ്വാസത്തെ പിന്തുണച്ചു; തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
തിരുവനന്തപുരം: തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സമാജ് വാദി പാർട്ടിയുടെ ഒരു സീറ്റിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സമാജ് വാദി പാർട്ടി അംഗമായ ഷീനാ ആന്റണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫുമായി ഉടക്കിയ ഷീനാ ആന്റണി യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പുതിയ യുഡിഎഫ് ഭരണ സമിതിയിലും ഷീനാ ആന്റണിയെ പഞ്ചായത്ത് പ്രസിഡൻറാക്കും.