തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ, പകരം നമുക്കിങ്ങനെ ചെയ്യാം; പ്രതികരണവുമായി മൃദുല മുരളി
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പേപ്പട്ടികളെയും ആക്രമണകാരിയായ നായകളെയും കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം.ഇപ്പോഴിതാ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.ഇൻസ്റ്റഗ്രാമിലൂടെയാണ് മൃദുല പ്രതികരിച്ചിരിക്കുന്നത്. നായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം അവയെ പരിപാലിക്കാനായി ഷെൽറ്ററുകൾ നിർമിക്കണമെന്നാണ് നടിയുടെ ആവശ്യം.
‘ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കൊല്ലുന്ന മനുഷ്യരില്ലേ? ഇതാണോ ഇതിനൊരു പരിഹാരം… മുഴുവൻ മനുഷ്യവർഗത്തെയും കൊന്നൊടുക്കുകയാണോ? അതുപോലെ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിർത്തൂ’- എന്നാണ് മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നടിയുടെ അഭിപ്രായത്തിനെതിരെ സമ്മിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്