പോലീസിനെ കണ്ടപ്പോൾ പ്ലാറ്റ്ഫോമിൽ വിശ്രമം, രക്ഷപ്പെടാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; മാരക ലഹരിയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്ന് ട്രെയിനിലൂടെ കടത്താൻ ശ്രമിച്ചതിന് യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. തൃശൂർ സ്വദേശി അശ്വതി(24), തൃപ്രയാർ നാട്ടിക സ്വദേശി ആഷിക്(24), കാര സ്വദേശി അജയ്(21) എന്നിവരെയാണ് റെയിൽവേ സംരക്ഷണസേനയും പാലക്കാട് എക്സൈസ് റേഞ്ച് സംഘവും ചേർന്ന് പിടികൂടിയത്.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുന്നത് കണ്ട് ഭയന്ന സംഘം ആദ്യം പ്ലാറ്റ്ഫോമിൽ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപയോളം വിലവരുന്ന 20 ഗ്രാം ചരസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. മണാലിയിൽ നിന്ന് വാങ്ങിയ ചരസ് റോഡ് മാർഗം ഡൽഹിയിലെത്തിച്ച് അവിടെനിന്ന് കേരള എക്സ്പ്രസിൽ തൃശൂരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് സംഘം മൊഴി നൽകി.